Monday 23 July 2012

ഹാവു..... ഇനി അതിക ദൂരം സഞ്ചരിക്കേണ്ട ആ സെന്റെര്‍ എന്റെ പഞ്ചായത്തിലും തുടങ്ങി !!!!!!!!!




  
എടപ്പാള്‍ ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ വട്ടംകുളം ഗ്രാമ പഞ്ചായത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള റിസോഴ്സ് സെന്റെര്‍ വട്ടംകുളം  സാംസ്കാരിക നിലയത്തില്‍ തുടങ്ങി. ഉദ്ഘാടനം വട്ടംകുളം  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മുസ്തഫ  നിര്‍വഹിച്ചു.  അബ്ദുല്‍ സലാം, രാജീവ്(ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍,വട്ടംകുളം  ഗ്രാമ പഞ്ചായത്ത്),  ആന്റണി(സെക്രട്ടറി വട്ടംകുളം  ഗ്രാമ പഞ്ചായത്ത്)  എന്നിവര്‍ പ്രസംഗിച്ചു. ഉണ്ണി കൃഷ്ണന്‍ സ്വാഗതവും പ്രീത(സി ആര്‍ സി കോ- ഓര്‍ ഡി നേറ്റര്‍ ) നന്ദിയും പറഞ്ഞു. തുടര്‍ന്ന്  എടപ്പാള്‍ ബി  ആര്‍ സി യി ലെ റിസോഴ്സ് അധ്യാപകരായ പ്രജോഷ് പ്രീത ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍  രക്ഷിതാകള്‍ക്കുള്ള ബോധ വല്‍ക്കരണ പരിപാടിയും നടന്നു.47 രക്ഷിതാകള്‍ പങ്കെടുത്തു.

No comments:

Post a Comment