Sunday 23 December 2012

സര്‍ഗ്ഗവസന്തം 2012

ലോക വികലാംഗ  ദിനതോടനുബന്ധിച്ച്  സര്‍ഗ്ഗവസന്തം 2012  എന്ന പേരില്‍  എടപ്പാള്‍ ബി ആര്‍ സി യുടെ ആഭി മുഖ്യത്തില്‍ എടപ്പാള്‍ യാസ്പോ പൊരൂക്കര യില്‍  വെച്ച്   പ്രത്യേക പരിഗണന അര്‍ഹിക്കുന്ന  കുട്ടികള്‍ക്കായി കല - കായിക പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടിയുടെ  ഉദ്ഘാടനം  തവനൂര്‍  എം എല്‍ എ ഡോ  കെ ടി ജലീല്‍ നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  എന്‍ ഷീജ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുരേഷ്   പൊല്‍പ്പാക്കര  എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  വി കെ എം ഷാഫി,  വാര്‍ഡ്‌ മെമ്പര്‍  എം സുമതി, പി വി ലീല, അമ്മിണി, ഭവാനിയമ്മ എന്നി ജന പ്രതിനിധികളും ക്ലബ് ഭാരവാഹികളായ  വാസുദേവന്‍ മാസ്റ്റര്‍, വിജയന്‍എന്നിവര്‍ സംസാരിച്ചു.  സ്വാ ഗത സംഘം ചെയര്‍ പെഴ്സന്‍  പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ദേവികുട്ടി സ്വാഗതവും ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍  വി കെ നാസര്‍ നന്ദിയും പറഞ്ഞു.എടപ്പാള്‍ ബി ആര്‍ സി  യിലെ അധ്യാപകരായ പ്രജോഷ് , രാജേഷ്‌ പ്രീത ഷഹദിയ ബിന്ദു എന്നിവര്‍  കല  കായിക  പരിപാടികള്‍ക്ക് നേതൃത്വം നല്‍കി


74കുട്ടികളും രക്ഷിതാകളും പങ്കെടുത്തു.
.

















Friday 2 November 2012

ബോധവല്‍ക്കരണ പരിപാടി എടപ്പാള്‍


എടപ്പാള്‍ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി എടപ്പാള്‍  ബി ആര്‍ സി യില്‍ വെച്ച് എടപ്പാള്‍ ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് ശ്രീമതി എന്‍ . ഷീജ  നിര്‍വഹിച്ചു എടപ്പാള്‍ ബി പി ഒ നാസര്‍ വി കെ സ്വാഗതവും,  ശ്രീ വി കെ എം ഷാഫി ( വൈസ്  ചെയര്‍മാന്‍ എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് ) അധ്യക്ഷന്‍ സ്ഥാനവും അലങ്കരിച്ചു.  തുടര്‍ന്ന്  എടപ്പാള്‍ ബി ആര്‍ സി യിലെ അധ്യാപകരായ രാജേഷ്, പ്രജോഷ്, ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസ്സ്‌ നടന്നു.32 രക്ഷിതാകള്‍ പങ്കെടുത്തു . എടപ്പാള്‍ സി ആര്‍ സി കോ ഓര്‍ഡിനെട്ടര്‍ ശ്രീമതി സുമയ്യ ബീഗം നന്ദിയും പറഞ്ഞു..

Monday 29 October 2012

ബോധവല്‍ക്കരണ പരിപാടി വട്ടംകുളം

വട്ടംകുളം   ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി വട്ടംകുളം  ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍  വട്ടംകുളം ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ മുസ്തഫ  നിര്‍വഹിച്ചു  സ്വാഗതം എടപ്പാള്‍ ബി ആര്‍ സി   ഐ ഇ ഡി  റിസോഴ്സ് അദ്ധ്യാപകന്‍   രാജേഷ്  , അധ്യക്ഷന്‍ ശ്രീ ഉണ്ണികൃഷ്ണന്‍ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ( വട്ടംകുളം  ഗ്രാമ പഞ്ചായത്ത് )  പറഞ്ഞു തുടര്‍ന്ന്  എടപ്പാള്‍ ബി ആര്‍ സി യിലെ അധ്യാപകരായ രാജേഷ്, പ്രീത, ശഹദിയ,ബിന്ദു എന്നിവരുടെ നേതൃത്ത്വത്തില്‍ ക്ലാസ്സ്‌ നടന്നു.  19 രക്ഷിതാകള്‍ പങ്കെടുത്തു . 



Saturday 20 October 2012

ഇര്‍ഫാന്‍ , നിനക്ക് ഇനിയുമുണ്ട് ബാല്യം

ഇര്‍ഫാന്‍ , നിനക്ക് ഇനിയുമുണ്ട് ബാല്യം

തിരുവനന്തപുരം: വേദനയുടെ ആഴക്കയത്തില്‍ നിന്ന് തിരികെ ജീവിതത്തിലേക്ക് നീന്തിയടുക്കുകയാണ് ഇര്‍ഫാന്‍. 17ന് ഇര്‍ഫാന്‍ ആറാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ മറ്റൊരു 17-ാം തീയതി നല്‍കിയ ഓര്‍മ്മകള്‍ മധുരത്തിലലിയും. അക്ഷരങ്ങളെന്ന പഴയ കൂട്ടുകാരുടെ ചങ്ങാത്തവും ഉണ്ടാകും ഇത്തവണ ഇര്‍ഫാന് ആശംസകള്‍ നേരാന്‍.

2011 ഫിബ്രവരി 17നായിരുന്നു കരിക്കകം പാര്‍വതീ പുത്തനാറില്‍ സ്‌കൂള്‍വാന്‍ മറിഞ്ഞ് അപകടമുണ്ടായത്. ഇര്‍ഫാനൊപ്പമുണ്ടായിരുന്ന ഏഴു ജീവനുകള്‍ പുത്തനാറില്‍ പൊലിഞ്ഞു. പക്ഷേ ജീവിക്കുന്ന രക്തസാക്ഷിയായ ഇര്‍ഫാനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഒരു പാടുപേരുടെ പ്രാര്‍ഥനകള്‍ ഉണ്ടായിരുന്നു. ആ പ്രാര്‍ഥനകള്‍ക്ക് ഫലം കണ്ടുതുടങ്ങി. നഷ്ടപ്പെട്ടുപോയ മകന്റെ ജീവിതത്തെ തിരികെ പിടിക്കാന്‍ ഉമ്മയും ബാപ്പയും രാപകലില്ലാതെ ഉറക്കമിളക്കുകയാണ്. കൈവിട്ടു പോയി എന്നു കരുതിയ ഇര്‍ഫാന്റെ ജീവിതം തിരികെ കിട്ടി തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം മകന്റെ ആറാം പിറന്നാള്‍ 17ന് ആഘോഷിക്കുന്നത്.

ഒന്നും തിരിച്ചറിയാത്ത ഇര്‍ഫാനെ കിടക്കയില്‍ നിന്നും ഉമ്മ സജിനിയുടെയും ബാപ്പ ഷാജഹാന്റെയും കൈകളിലേക്ക് ഇപ്പോള്‍ വാരിയെടുക്കാം. ചില നിമിഷങ്ങളില്‍ അവന്റെ കണ്ണുകള്‍ ആരെയൊക്കെയോ തിരിച്ചറിയുന്നുണ്ട്. മാത്രമല്ല എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുമുണ്ട്. അവ ചെറിയ ഞെരക്കത്തിലൂടെ മാത്രമാണ്.

ഒന്നര വര്‍ഷത്തെ വിവിധ ചികിത്സകള്‍ നല്‍കിയ നന്മകള്‍ മാതാപിതാക്കള്‍ക്കും ഒരു സമൂഹത്തിനും പുതിയ പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുംബവും ഇര്‍ഫാന്റെ വീട്ടിലെത്തി നല്‍കിയ ധൈര്യവും സ്‌നേഹവും വാഗ്ദാനങ്ങളും ഇര്‍ഫാന്റെ ജീവിതത്തില്‍ പുതുനാമ്പിടുകയാണ്.

കഴിഞ്ഞ വര്‍ഷം വെല്ലൂരില്‍ ചികിത്സക്കിടെയായിരുന്നു പിറന്നാള്‍ ആഘോഷിച്ചത്. ആസ്പത്രിയിലെ ജീവനക്കാര്‍ക്ക് മിഠായി വിതരണം ചെയ്തായിരുന്നു പിറന്നാള്‍ ആഘോഷം.
എന്നാല്‍ ഇക്കുറി ഇര്‍ഫാന്റെ വീട്ടില്‍ വെച്ചാണ് പിറന്നാള്‍ ആഘോഷം.

പേട്ട ലിറ്റില്‍ ഹാര്‍ട്‌സ് സ്‌കൂളില്‍ പഠിച്ചിരുന്ന ഇര്‍ഫാന്‍ ക്ലാസ് കഴിഞ്ഞെത്തിയാല്‍ പിന്നെ വീട്ടില്‍ പാട്ടും ബഹളവുമായിരുന്നു. എന്നാല്‍ അപകടത്തെത്തുടര്‍ന്ന് ഇതെല്ലാം പോയി. എന്നാല്‍ സാമിന്റെ അക്യുപ്രഷര്‍ ചികിത്സയും ഡോക്ടര്‍മാരുടെ വിദഗ്ദ്ധ ചികിത്സകളും ഇര്‍ഫാനില്‍ മാറ്റം കണ്ടെത്തി തുടങ്ങി. ശബ്ദത്തോട് പ്രതികരിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് മകന്റെ മുടങ്ങിയ പഠനം കിടക്കയിലെങ്കിലും തുടരണമെന്ന് ഷാജഹാന്‍ തീരുമാനിച്ചു. അങ്ങനെ കരിക്കകം ഗവ. സ്‌കൂളിലെത്തി സ്‌കൂള്‍ അധികൃതരോട് കാര്യം വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ഒന്നാം ക്ലാസ്സില്‍ ഇര്‍ഫാന് പ്രവേശനം നല്‍കി. പക്ഷേ പഠനം വീട്ടില്‍വെച്ചും. ഇതിലേക്കായി പേട്ട സ്‌കൂളില്‍ നിന്നും എസ്.എസ്.എ.യുടെ കീഴിലുള്ള അനിത, പദ്മ എന്നീ അധ്യാപികമാരെ ഇര്‍ഫാന്റെ പഠനത്തിലേക്ക് നിയമിച്ചു. അവരുടെ ശിക്ഷണം ഇര്‍ഫാനില്‍ പ്രതീക്ഷയേകുന്നുണ്ട്. പാട്ടുകളോടും പറയുന്ന വാക്കുകളോടും കൈകാലിളക്കിയും ചെറിയ ശബ്ദത്തോടെയും പ്രതികരിക്കുന്നത് ഇര്‍ഫാന്റെ ജീവിതത്തിലേക്കുള്ള മടങ്ങിവരവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

ഇര്‍ഫാന്റെ കൂട്ടുകാരും ഇഷ്ടപ്പെട്ടവരും ഇര്‍ഫാനെ 17ന് കാണാനെത്തും. വയറിലൂടെ പ്രത്യേകമായി ഇട്ടിരിക്കുന്ന ട്യൂബിലൂടെയാണ് ഇര്‍ഫാന്‍ ഇപ്പോള്‍ ആഹാരം കഴിക്കുന്നത്.
ഇതേത്തുടര്‍ന്ന് പൊടിയരി കഞ്ഞി ഉണ്ടാക്കി മിക്‌സിയില്‍ അരച്ച് പിന്നീട് അരിച്ചാണ് ഇര്‍ഫാന് ട്യൂബിലൂടെ നല്‍കുന്നത്. മാത്രമല്ല പാലും, ഓറഞ്ച് ജ്യൂസും നല്‍കുന്നുണ്ട്. വായിലൂടെ ഭക്ഷണം നല്‍കാന്‍ കഴിയാത്തതിനാല്‍ പിറന്നാള്‍ ദിനത്തില്‍ മധുരമായി ഓറഞ്ച് നീരും പാലും നല്‍കാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.

അക്ഷരലോകത്തേക്ക് എത്തിയ ഇര്‍ഫാന് ഇത് ആറാം പിറന്നാള്‍- ബാപ്പ ഷാജഹാന്‍

Friday 12 October 2012

ബോധവല്‍ക്കരണ പരിപാടി തവനൂര്‍




 തവനൂര്‍  ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി തവനൂര്‍  ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍  തവനൂര്‍ ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് ശ്രീമതി ശാന്ത നിര്‍വഹിച്ചു  സ്വാഗതം എടപ്പാള്‍ ബി ആര്‍ സി   ഐ ഇ ഡി  റിസോഴ്സ് അധ്യാപിക  ബിന്ദുവും , അധ്യക്ഷന്‍ ശ്രീ കുമാരന്‍ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ( തവനൂര്‍  ഗ്രാമ പഞ്ചായത്ത് ) ആശംസ ശ്രീമതി രേണുക  വാര്‍ഡ് മെമ്പര്‍ ( തവനൂര്‍  ഗ്രാമ പഞ്ചായത്ത് ) പറഞ്ഞു തുടര്‍ന്ന്  എടപ്പാള്‍ ബി ആര്‍ സി യിലെ അധ്യാപകരായ പ്രജോഷ്  ബിന്ദു എന്നിവരുടെ നേതൃത്ത്വത്തില്‍ ക്ലാസ്സ്‌ നടന്നു.  47രക്ഷിതാകള്‍ പങ്കെടുത്തു . 

Wednesday 19 September 2012

റിസോഴ്സ് സെന്റെര്‍ തുറന്നു....











നന്നമുക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍  നന്നമുക്ക് വാര്യര്‍ മൂലയിലുള്ള പഴയ പ്രാഥമിക ആരോഗ്യ നിലയത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി റിസോഴ്സ് സെന്റെര്‍  തുറന്നു.... നന്നമുക്ക് ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട്  ശ്രീമതി :   ഇന്ദിര ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തതു.   എം കെ അമ്മിണി ( എച് എം ജി എല്‍ പി മൂകുതല ) സ്വാഗതവും, അധ്യക്ഷന്‍ ശ്രീ അബ്ദുല്‍ കാദര്‍ ( വൈസ് പ്രസിഡണ്ട്  നന്നമുക്ക് ഗ്രാമ പഞ്ചായത്ത് അധ്യക്ഷവും വഹിച്ചു . ശ്രീ നാസര്‍ ( ബി പി ഒ എടപാല്‍), ശ്രീ :കെ രമണി(നന്നമുക്ക് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ), ശ്രീ നാസര്‍ ( ബി പി ഒ എടപാല്‍), ശ്രീ ഹംസ (നന്നമുക്ക് ഗ്രാമ പഞ്ചായത്ത്  മെമ്പര്‍ ), ശ്രീമതി ബിന്ദു ബാല കുമാര്‍ (നന്നമുക്ക് ഗ്രാമ പഞ്ചായത്ത്  മെമ്പര്‍ ), എന്നിവര്‍ ആശംസയും ശ്രീമതി ജയശ്രീ നന്ദിയും പറഞ്ഞു. തുടര്‍ന്ന് രക്ഷിതാകള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും നടന്നു.

Thursday 6 September 2012

ഓണാഘോഷം എടപ്പാള്‍ ബി ആര്‍ സിയിലും




പ്രത്യേക പരിഗണന അരിക്കുന്ന കുട്ടികള്‍ക്കായി  എടപ്പാള്‍ ബി ആര്‍ സിയില്‍ വെച്ച്  ഓണാഘോഷ പരിപാടി നടത്തി  ബിപിഒ നാസര്‍ ഉദ്ഘാടനം ചെയ്തത് ട്രെയിനര്‍ സിദീഖുല്‍ അക്ബര്‍ ആശംസയും പ്രീത ടീച്ചര്‍ നന്ദിയും പറഞ്ഞു തുടര്‍ന്നു കുട്ടികളുടെ കലാ-കായിക പരിപാടികള്‍ നടന്നു.30  കുട്ടികളും അവരുടെ രക്ഷിതാകളും പങ്കെടുത്തു.