Friday 29 July 2011

വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്


വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇനി  നിങ്ങളുടെ പഞ്ചായത്തില്‍  നിന്നും ലഭിക്കും . 
സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് നിങ്ങളുടെ പഞ്ചായത്തില്‍ വന്നു പരിശോധിച്ച്  സര്‍ട്ടിഫിക്കറ്റ് തരുന്നു.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം തൊട്ടടുത്ത അംഗനവാടി, വാര്‍ഡ്‌ മെമ്പര്‍ , പഞ്ചായത്ത് , പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവടങ്ങളില്‍ പേര് ചേര്‍ക്കുക.
അധ്യാപകര്‍ ശ്രദ്ധിക്കുക , നിങ്ങളുടെ സ്കൂളിലെ IEDC ഗ്രാന്റ് ലഭിക്കുന്ന വികലാംഗ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത കുട്ടികളെ പങ്കെടുപ്പിക്കുക

Wednesday 27 July 2011

ചലന വൈകല്യ നിര്‍ണയക്യാമ്പ് 27/07/2011-ബുധനാഴ്ച്ച

 ചലന വൈകല്യ നിര്‍ണയക്യാമ്പ് 27/07/2011-ബുധനാഴ്ച്ച  എടപ്പാള്‍ ബി ആര്‍ സി യില്‍ വെച്ച് നടന്നു. കുറ്റിപ്പുറം പ്രാഥമിക ആരോഗ്യ കേന്ത്രത്തിലെ എല് രോഗ വിഭാഗം ഡോ: അബ്ദുള്ള പൂകൊടന്‍  ഫിസിയോ തെരാപിസറ്റ് ഷാബു ,കെല്‍ട്രോണ്‍  ടെക്നീഷ്യന്‍ ശ്രീ മോഹനന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്തം നല്‍കി.മൊത്തം 56  കുട്ടികള്‍ പങ്കെടുത്തു, 22 പേര്‍ക്ക് യൂപി വിഭാഗത്തിലും 2 പേര്‍ ഹൈസ്കൂള്‍ വിഭാഗത്തിലും ഗ്രാന്റിന് അര്‍ഹരായി.34  പേര്‍ക്ക് യൂപി വിധാഗത്തിലും 4 പേര്‍ക്ക് ഹൈസ്കൂള്‍ വിഭാഗത്തിലും ഉപകരണ ത്തിന്  അര്‍ഹരായി, 5 പേര്‍ക്ക്  സര്‍ജറിയും നിര്‍ദ്ദേശിച്ചു








Monday 25 July 2011

കാഴ്ച്ച പരിശോധന

കാഴ്ച്ച  വൈകല്യ നിര്‍ണയക്യാമ്പ് 25/07/2011-തിങ്കളാഴ്ച  എടപ്പാള്‍ ബി ആര്‍ സി യില്‍ വെച്ച് നടന്നു പെരിന്തല്‍മണണ അല്‍സലാമ കണ്ണാശുപത്രിയിലെ ഡോ:റിയ്യാസ് ക്യാമ്പിന് നേതൃത്തം നല്‍കി   എടപ്പാള്‍, കാലടി,വട്ടംകുളം, നന്നമുക്ക് എന്നി പഞ്ചായത്തില്‍ നിന്നായിമൊത്തം 152  കുട്ടികള്‍ പങ്കെടുത്തു, 90 പേര്‍ക്ക് കണ്ണടയും, 15 പേര്‍ക്ക്  സര്‍ജറിയും നിര്‍ദ്ദേശിച്ചു






Saturday 23 July 2011

ബുദ്ധി വൈകല്യ നിര്‍ണയക്യാമ്പ് 23/07/2011-ശനി

ബുദ്ധി വൈകല്യ നിര്‍ണയക്യാമ്പ് 23/07/2011-ശനി.  മലപ്പുറം ജില്ല ആശുപത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ : അന്‍സാരി ക്യാമ്പിന് നേതൃത്തം നല്‍കി
   സമയം രാവിലെ 8.30 മുതല്‍ തവനൂര്‍,എടപ്പാള്‍, കാലടി, ആലംകോട് എന്നീ  പഞ്ചായത്തിലെ കുട്ടികള്‍ പങ്കെടുത്തു.14 കുട്ടികള്‍ക്ക് ഗ്രാന്റിന് നിര്‍ദ്ദേശിച്ചു.








കേള്‍വി പരി ശോധനാ ക്യാമ്പ്

പ്രത്യേക പരിഗണന നല്‍കേണ്ട കുട്ടികള്‍ക്കായുള്ള  കേള്‍വി പരിശോധനാ ക്യാമ്പ് 21/07/11 ന്എടപ്പാള്‍ ബി ആര്‍ സി യില്‍ വെച്ച്  നടന്നു .
പൊന്നാനി ഗവണ്‍മെന്റെ  ആശുപത്രി യിലെ ഇ.എന്‍.  ടി. സര്‍ജന്‍ ഡോ :അബ്ദുല്‍ അസീസ് കുട്ടികളെ  പരി ശോധിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.ഓടിയോളജിസ്റ്റായ  രേഖ, ചങ്ങരംകുളം  അന്‍സാര്‍ ആശുപത്രിയിലെ   സ്പീച് തെറാപിസ്റ്റ് മനു ജോസിന്റെയും സേവനം ലഭിച്ചു അംഗനവാടി മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള കുട്ടികള്‍  പങ്കെടുത്തു. 5 കുട്ടികള്‍ക്ക് സര്‍ജറിയും, 13 കുട്ടികള്‍ക്ക് ഉപകരണവും ,4 കുട്ടികള്‍ക്ക് ഗ്രാന്റിനും നിര്‍ദ്ദേശിച്ചു.








.

Tuesday 19 July 2011

വൈദ്യ പരിശോധനക്ക് വരുന്ന കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വൈദ്യ പരിശോധനക്ക് വരുന്ന കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1 രക്ഷിതാവ് (അമ്മ /അച്ച്ചന്‍/കുട്ടിയുടെ കാര്യങ്ങള്‍ അറിയുന്ന വക്തിഅദ്ധ്യാപകന്‍ )കൂടെവരണം
2 എന്നുവരെ കാണിച്ചിട്ടുള്ള ഡോക്ടര്മാരുടെ നിര്‍ദ്ദേശ കുറിപ്പ് .
3 മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്
4 . Renewal-കുട്ടികളില്‍ ഉപകരണം ആവശ്യമെങ്കില്‍  മാത്രം പങ്കെടുക്കുക
5  മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്കൈവശമുള്ള   കുട്ടികളെ പ്രധാന അദ്ധ്യാപകന്‍ Renewal -ലിസ്റ്റില്‍ ഉള്‍കൊള്ളിക്കണം .

Monday 18 July 2011

വൈദ്യ പരിശോധന ക്യാമ്പ്

എടപ്പാള്‍ സബ്ജില്ലയിലെ  പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള വൈദ്യ പരിശോധന ക്യാമ്പ്  താഴെ പറയുന്ന ദിവസങ്ങളില്‍  നടക്കും
1. കേള്‍വി പരിശോധന-19/09/2011- ചൊവ്വ  സമയം രാവിലെ 8.30 മുതല്‍
2. കേള്‍വി പരിശോധന 21/07/2011-വ്യാഴം     സമയം രാവിലെ 8.30 മുതല്‍
3.ബുദ്ധി വൈകല്യ നിര്‍ണയക്യാമ്പ് 23/07/201-ശനി സമയം രാവിലെ 8.30 മുതല്‍
4. കാഴ്ച്ച  പരിശോധന 25/07/2011-തിങ്കള്‍ സമയം രാവിലെ 8.30 മുതല്‍
5.ചലന വൈകല്യ നിര്‍ണയം27/7/2011ബുധന്‍ സമയം രാവിലെ 8.30 മുതല്‍

Wednesday 13 July 2011

സര്‍വേ പൂര്‍ത്തികരിച്ചു

2011 -12 വര്‍ഷത്തെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ കണ്ടെത്തുന്നത്തിനുള്ള സര്‍വേ പൂര്‍ത്തികരിച്ചു . 1118 കുട്ടികളെ കണ്ടെത്തിയിട്ടുണ്ട് . വരും ദിവസങ്ങ്ളില്‍ വൈദ്യ പരി ശോധനയും നടക്കും. 





SSA MALAPPURAM 2011-12
Suspeted Cases of Children With Special Needs BRC EDAPAL





































PANCHAYATH V.I H.I M.H O.H C.P S.D L.D Autism

M.D DB TOTAL

B G T B G T B G T B G T B G T B G T B G T B G T B G T B G T B G T


































EDAPAL 105 93 198 15 7 22 17 10 27 3 3 6 9 2 11 5 11 16 4 2 6 1 0 1 4 3 7 1 0 1 164 131 295
KALADI 106 49 91 11 7 18 13 10 23 4 3 7 4 5 9 5 6 11 5 3 8 3 0 3 2 2 4 0 0 0 89 85 174
TAVANUR 107 30 61 6 2 8 18 18 36 7 1 8 0 3 3 7 4 11 8 6 14 0 0 0 1 1 2 0 0 0 78 65 143
VATTAMKULAM 108 45 84 17 5 22 13 6 19 4 1 5 6 2 8 7 6 13 8 3 11 0 1 1 2 2 4 0 1 1 96 72 168
ALANKODE 109 28 65 8 7 15 21 6 27 4 5 9 5 2 7 5 0 5 16 4 20 0 0 0 8 1 9 0 1 1 104 54 158
NANNAMUKKU 110 43 94 12 9 21 8 6 14 6 4 10 5 4 9 11 5 16 11 4 15 0 0 0 1 0 1 0 0 0 105 75 180
TOTAL 645 288 593 69 37 106 90 56 146 28 17 45 29 18 47 40 32 72 52 22 74 4 1 5 18 9 27 1 2 3 636 482 1118

Thursday 7 July 2011

ഞങ്ങളുണ്ട് കൂടെ


പ്രത്യേക പരിഗണന  അര്‍ഹിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും ,  പഠന -പഠനാനുബന്ധ  പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനും , ഓരോ  വിദ്യാലയവും ഇത്തരം കുട്ടികള്‍ക്ക് വേണ്ടി ഒരു മികവാര്‍ന്ന പ്രവര്‍ത്തനം  ഏറ്റെടുക്കുകയും പ്രാവര്‍ത്തികമാക്കുകയും  ചെയ്യുക ,  എന്നിവയെ  ലക്ഷ്യമാക്കികൊണ്ട് സി ആര്‍ സി തലത്തില്‍   സ്കൂളിലെ IEDC  ചുമതലയുള്ള അധ്യാപകര്‍ക്ക് പരിശീലനം നല്‍കി..........
  കാഴ്ച് കുറവ് , കേള്‍വിക്കുറവ് , ബുദ്ധിക്കുറവ്, പഠന പിന്നോക്കം, മസ്തിഷ്കാഘാതം , ഓട്ടിസം ,തുടങ്ങിയ മേഖല പരിചയപെടുത്തി..
അധ്യാപകരുടെ  സംശയങ്ങള്‍ക്ക്  പരിഹാരവും നല്‍കി .......