Wednesday 4 July 2012

അതാണല്ലേ.............. ഇത് .........


എന്റെ പേര്  മുഹമ്മദ്‌  മുബഷിര്‍, എടപ്പാള്‍ സബജില്ലയിലെ എ എല്‍  പി അതളൂര്‍ സ്കൂളില്‍ 3 -ക്ലാസില്‍ പഠിക്കുന്നു, പഠിക്കുന്നു,     എന്ന് പറഞ്ഞാല്‍ എനിക്ക് സ്കൂളില്‍ വരന്‍ കഴിയില്ല കാരണം,  നടക്കാന്‍ കഴിയില്ല, എനിക്ക് ഒരുപാട്‌ രോഗങ്ങള്‍ ഉണ്ട് , ഡോക്ടര്‍മാര്‍ പറയുന്നത്  SPINAL  MUSCULAR ATROPHY , HYDRO CEPHALIC  ആണെന്നാണ് . മലമൂത്രം നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ സ്കൂളില്‍ എത്തിപെടാന്‍ പറ്റുന്നില്ല .... കുഴപ്പല്യ.. ....... ബി ആര്‍ സി യില്‍ നിന്ന്  ഒരു സാര്‍ വരുന്നുണ്ട് ... സാര്‍ എനിക്ക്  കഥ, പാട്ട് , ചിത്രങ്ങള്‍ എന്നിവ ഒക്കെ പറഞ്ഞു തരും .... എനിക്ക് കാഴ്ച കുറവായതിനാല്‍ വലുതാക്കി എഴുതിയാല്‍ മാത്രമേ എനിക്ക് വായിക്കാന്‍ കഴിയു ...."പത" എന്നത്  വായിക്കുന്നതും  എഴുതുന്നതും എങ്ങിനെ എന്ന് എനിക്കറിയാം ...  ഉമ്മ സോപ്പ്  കലക്കി "പത" കാണിച്ചു തന്നു .....

No comments:

Post a Comment