Saturday 3 December 2011

സ്നേഹ സംഗമം 2011
























സര്‍വ ശിക്ഷാ അഭിയാന്‍ മലപ്പുറം ജില്ലാ തല വികലാംഗ ദിനാചരണം -"       സ്നേഹസംഗമം "  പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പത്മനാഭന്‍  ഉദ്ഘാടനം ചെയ്തു. എടപ്പാള്‍ ബി. ആര്‍ .സി യില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എന്‍ ഷീജ അധ്യക്ഷത വഹിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ഉപകരണ വിതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.എം ഷാഫി നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ റഹ്മത്ത്,വാര്‍ഡ്‌ മെമ്പര്‍ രാധാമണി , എ.ഇ.ഓ ഹരിദാസന്‍, എടപ്പാള്‍ ഗവ. യു.പി.സ്കൂള് ഹെഡ് മാസ്ടര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എസ്.എസ്.എ  മലപ്പുറം ജില്ലാ പ്രോജക്റ്റ്  ഓഫീസര്‍ ഇ.പി.മുഹമ്മദ്‌ മുനീര്‍ സ്വാഗതവും എടപ്പാള്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എം.കെ.മുഹമ്മദ്‌ സിദ്ധീക്ക് നന്ദിയും പറഞ്ഞു. തവനൂര് പി.എച്.സി യിലെ ഒഫ്താല്മിക് അസിസ്റ്റന്റ്‌ ബിന്ദു രക്ഷിതാക്കള്‍ക്കുള്ള ക്ലാസ് എടുത്തു. പരപ്പനങ്ങാടി ചിലമ്പ്  കലാവേദിയുടെ ആഭിമുഖ്യത്തില്‍ നാടന്‍ പാട്ട്  അവതരിപ്പിച്ചു. കുട്ടികളുടെ കലാ കായിക മത്സരങ്ങള്‍ക്ക് ഐ.ഇ.ഡി.സി റിസോഴ്സ് അധ്യാപകരായ പ്രജോഷ്, പ്രീത എന്നിവര്‍ നേതൃത്വം നല്‍കി

Thursday 24 November 2011

പ്രതീക്ഷയുടെ ഭാഗമായി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘമം  പരസ്പരം എന്നപേരില്‍ 23 /11 /11 നു  എടപ്പാള്‍ ബി. ആര്‍. സി. യില്‍ വച്ചു നടന്നു .  എടപ്പാള്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്   ഉദ്ഘാടനം ചെയ്തു. ഐ സി ഡി സി സൂപ്പര്‍ വൈസര്‍, അഗനവാടി  ടീച്ചര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വാര്‍ഡ്‌  മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങളെ കുറിച്ചും, ഇപ്പോള്‍ ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ചും  എടപ്പാള്‍ ബി. ആര്‍. സി. യിലെ റിസോഴ്സ് അധ്യാപകരായ പ്രജോഷ്  കെ., പ്രീത ഇ. പി എന്നിവര്‍ ക്ലാസെടുത്തു പഞ്ചായത്തില്‍ നടപ്പിലാകാന്‍ കഴിയുന്ന പദ്ധതികളെ കുറിച്ചു ചര്‍ച്ച നടത്തി.. ഇപ്പോള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക്     എടപ്പാള്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്  മറുപടി നല്‍കി. കൂടായ്മ..









പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ കൂടായ്മ

പ്രതീക്ഷയുടെ ഭാഗമായി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘമം  പരസ്പരം എന്നപേരില്‍ 23 /11 /11 നു മാര്‍ത്തോമ അപ്പര്‍ പ്രൈമറി സ്കൂളില്‍ വച്ചു നടന്നു .   നന്നമുക്ക്  പഞ്ചായത്ത്  വൈസ് പ്രസിഡണ്ട്   ഉദ്ഘാടനം ചെയ്തു. ഐ സി ഡി സി സൂപ്പര്‍ വൈസര്‍, അഗനവാടി  ടീച്ചര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വാര്‍ഡ്‌  മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങളെ കുറിച്ചും, ഇപ്പോള്‍ ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ചും  എടപ്പാള്‍ ബി. ആര്‍. സി. യിലെ റിസോഴ്സ് അധ്യാപകരായ പ്രജോഷ്  കെ., പ്രീത ഇ. പി എന്നിവര്‍ ക്ലാസെടുത്തു പഞ്ചായത്തില്‍ നടപ്പിലാകാന്‍ കഴിയുന്ന പദ്ധതികളെ കുറിച്ചു ചര്‍ച്ച നടത്തി.. ഇപ്പോള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക്  പഞ്ചായത്ത്  സെക്രടറി  മറുപടി നല്‍കി. കൂടായ്മ..




പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ കൂടായ്മ

പ്രതീക്ഷയുടെ ഭാഗമായി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ കൂടായ്മ   പരസ്പരം എന്നപേരില്‍ 22 /11 /11  വട്ടംകുളം പഞ്ചായത്തിന്റെ സാംസ്കാരിക നിലയത്തില്‍വെച്ച്  പഞ്ചായത്ത്  പ്രസിഡണ്ട്              ഉദ്ഘാടനം ചെയ്തു. ഐ സി ഡി സി സൂപ്പര്‍ വൈസര്‍, അഗനവാടി  ടീച്ചര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വാര്‍ഡ്‌  മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങളെ കുറിച്ചും, ഇപ്പോള്‍ ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ചും  എടപ്പാള്‍ ബി. ആര്‍. സി. യിലെ റിസോഴ്സ് അധ്യാപകരായ പ്രജോഷ്  കെ., പ്രീത ഇ. പി എന്നിവര്‍ ക്ലാസെടുത്തു പഞ്ചായത്തില്‍ നടപ്പിലാകാന്‍ കഴിയുന്ന പദ്ധതികളെ കുറിച്ചു ചര്‍ച്ച നടത്തി.. ഇപ്പോള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക്  പഞ്ചായത്ത്  പ്രസിഡണ്ട് മറുപടി നല്‍കി. കൂടായ്മ


Saturday 27 August 2011

തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു
















എടപ്പാള്‍  ബി. ആര്‍ .സി യുടെ കീഴിലുള്ള  പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള ഫിസിയോ തെറാപ്പി യൂണിറ്റിന്റെ  ഉദ്ഘാടനം എടപ്പാള്‍ ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട്  ശ്രീമതി എന്‍. ഷീജ നിര്‍വഹിച്ചു.
വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി സുമതി അദ്ധ്യക്ഷത വഹിച്ചു , എടപ്പാള്‍ ഗ്രാമ പഞ്ചായത്ത്  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി കെ  റഹ് മത്ത് ,എടപ്പാള്‍ ബി പി ശ്രീ എം കെ മുഹമ്മദ്‌ സിദ്ദീഖ് , ഡി സി റീജിയണല്‍  കോഡിനേറ്റര്‍ ശ്രീ കെ.സിദ്ദീഖുല്‍ അക്ബര്‍, ജി .എല്‍ .പി  എടപ്പാള്‍ സ്കൂളിലെ പി.ടി.എ പ്രസിഡണ്ട് ശ്രീ വി.കെ പ്രകാശ്, ജി.എല്‍.പി കൊലളമ്പ സ്കൂളിലെ പ്രധാന അദ്ധ്യാപകന്‍ ശ്രീ കുട്ടപന്‍ എന്നിവര്‍ ആശംസ നേര്‍ന്നു . എടപ്പാള്‍ ബി.ആര്‍.സിയിലെ  ഐ..ഡി.സി റിസോഴ്സ് അദ്ധ്യാപകന്‍ ശ്രീ പ്രജോഷ് .കെ പരിപാടി വിശദീകരിച്ചു . എടപ്പാള്‍ എ... ശ്രീ എന്‍.ഹരിദാസ് സ്വാഗതവും, ജി.എല്‍.പി എടപ്പാള്‍ സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി ഗീത നന്ദിയും പറഞ്ഞു. തുടര്‍ന്ന്‍ ഫിസിയോ തെറാപിസ്റ്റായ ശ്രീ സാബുവിന്റെ നേതൃത്വത്തില്‍ ഫിസിയോ തെറാപ്പി ക്ലാസും നടന്നു .