പെരിന്തല്‍മണ്ണ അല്‍- സലാമ കണ്ണാശുപത്രിയിലെ ഡോ:ബഷീറിന്റെ നേതൃത്വത്തില്‍ എടപ്പാള്‍ സ്ബ്ജില്ലയിലെ ആലങ്കോട് നന്നമുക്ക് വട്ടംകുളം എന്നി പഞ്ചായത്തിലെ കുട്ടികള്‍ക്കായി
കാഴ്ച പരിശോധന നടത്തി.എല്‍. പി, യൂ. പി വിഭാഗത്തില്‍ 166 കുട്ടികള്‍ പങ്കെടുത്തു അതില്‍ 110കുട്ടികള്‍ക്ക് കണ്ണടയും നിര്‍ദ്ദേശിച്ചു . ഹൈസ്കൂള്‍ വിഭാഗത്തില്‍ 48 കുട്ടികളും പങ്കെടുത്തു. 21കുട്ടികള്‍ക്ക് കണ്ണടയും നിര്‍ദ്ദേശിച്ചു ഫ്താല്‍മിക് അസീസ് റ്റന്റ് മാരായ വിജീഷ് പി. വി,നസൃത്, ഇബ്രാഹിം സഫീര്‍
സി. കെ നിഷിയാത്ത്, നിഷ, ആശ്കര്‍ എന്നിവരുടെ സേവനം ലഭ്യമായിരുന്നു
Monday, 30 July 2012
Monday, 23 July 2012
കാഴ്ച പരിശോധന ക്യാമ്പ്
27-07-2012 വെള്ളിയാഴ്ച എടപ്പാള്‍ ബി ആര്‍ സി യില്‍ വെച്ച് കാഴ്ച പരിശോധന ക്യാമ്പ്
നടക്കും .... ,വട്ടംകുളം, നന്നമുക്ക് ആലംകോട് എന്നി
പഞ്ചായത്തിലെ കുട്ടികള്‍ രാവിലെയും എടപ്പാള്‍ ,തവനൂര്‍, കാലടി എന്നി
പഞ്ചായത്തിലെ കുട്ടികള്‍ 1 മണിക്കും ബി ആര്‍ സി യില്‍ എത്തിച്ചേരുക ....
രജിസ്ട്രേഷന്‍ രാവിലെ 8.30 am തുടങ്ങി 2.30 pm വരെ ഉണ്ടായിരിക്കുകയോള്ളൂ
ഹാവു..... ഇനി അതിക ദൂരം സഞ്ചരിക്കേണ്ട ആ സെന്റെര്‍ എന്റെ പഞ്ചായത്തിലും തുടങ്ങി !!!!!!!!!
എടപ്പാള്‍ ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ വട്ടംകുളം ഗ്രാമ പഞ്ചായത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള റിസോഴ്സ് സെന്റെര്‍ വട്ടംകുളം സാംസ്കാരിക നിലയത്തില്‍ തുടങ്ങി. ഉദ്ഘാടനം വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മുസ്തഫ നിര്‍വഹിച്ചു. അബ്ദുല്‍ സലാം, രാജീവ്(ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍,വട്ടംകുളം ഗ്രാമ പഞ്ചായത്ത്), ആന്റണി(സെക്രട്ടറി വട്ടംകുളം ഗ്രാമ പഞ്ചായത്ത്) എന്നിവര്‍ പ്രസംഗിച്ചു. ഉണ്ണി കൃഷ്ണന്‍ സ്വാഗതവും പ്രീത(സി ആര്‍ സി കോ- ഓര്‍ ഡി നേറ്റര്‍ ) നന്ദിയും പറഞ്ഞു. തുടര്‍ന്ന് എടപ്പാള്‍ ബി ആര്‍ സി യി ലെ റിസോഴ്സ് അധ്യാപകരായ പ്രജോഷ് പ്രീത ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ രക്ഷിതാകള്‍ക്കുള്ള ബോധ വല്‍ക്കരണ പരിപാടിയും നടന്നു.47 രക്ഷിതാകള്‍ പങ്കെടുത്തു.
Wednesday, 11 July 2012
OI MEDICAL CAMP
കുറ്റിപ്പുറം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഓര്‍ത്തോ സര്‍ജന്‍ ഡോ:അബുള്ള പൂക്കോടന്റെയും ഫിസിയോ തെരാപിസ്റ്റ് ഷാബുവിനെയും ഓര്‍ത്തോട്ടിക് ടെക്നീഷ്യന്‍ സജിയുടെയും നേതൃത്വത്തില്‍ 11 -07 - 12- ബുധനാഴ്ച എടപ്പാള്‍ ബി ആര്‍ സി യില്‍ വെച്ച് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള (C.P, O.H LMD)വൈദ്യപരിശോധന ക്യാമ്പ് നടന്നു. 64 കുട്ടികളും രക്ഷിതാകളും പങ്കെടുത്തു. സബ് ജില്ലയിലെ 1 മുതല്‍ 12 ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ പങ്കെടുത്തു...
HI MEDICAL CAMP
കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എടപ്പാള്‍
(ഇഎന്‍ടി സര്‍ജന്‍ ) ഡോ: ശ്യാമിന്റെ നേതൃത്വത്തില്‍10 -07 - 12 ചൊവ്വ എടപ്പാള്‍ ബി ആര്‍ സി യില്‍ വെച്ച് പ്രത്യേക പരിഗണന
അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള (കേള്‍വി കുറവുള്ളവര്‍ , സംസാര പ്രശ്നമുള്ളവര്‍) വൈദ്യ പരിശോധന ക്യാമ്പ് നടന്നു . എടപ്പാള്‍ സബ്ജില്ലയിലെ 1 മുതല്‍ 12 ക്ലാസില്‍
പഠിക്കുന്ന കുട്ടികള്‍ പങ്കെടുത്തു ..
പൊന്നാനി ഹിയര്‍ ആന്‍ഡ് കെയര്‍ തെറാപ്പി സെന്ററിലെ ഓഡിയോളജിസ്റ്റ്: രാധികയുടെ സേവനവും ലഭ്യമായിരുന്നു ..56 കുട്ടികളും രക്ഷിതാകളും പങ്കെടുത്തു....
Monday, 9 July 2012
വൈദ്യ പരിശോധന ക്യാമ്പ്
വരും ദിവസങ്ങളില്‍ എടപ്പാള്‍ ബി ആര്‍ സി യില്‍ വെച്ച് പ്രത്യേക പരിഗണന
അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള വൈദ്യ പരിശോധന ക്യാമ്പ്
നടത്തപ്പെടുന്നു . എടപ്പാള്‍ സബ്ജില്ലയിലെ 1 മുതല്‍ 12 ക്ലാസില്‍
പഠിക്കുന്നകുട്ടികളെ പങ്കെടുപ്പിക്കം. വിവരങ്ങള്‍ താഴെ നല്‍കുന്നു.
10 -07 - 12 ചൊവ്വ ഡോ: ശ്യാം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എടപ്പാള്‍ (ഇ എന്‍ ടി സര്‍ജന്‍ )
ഓഡിയോളജിസ്റ്റ്: രാധിക പൊന്നാനി ഹിയര്‍ ആന്‍ഡ് കെയര്‍
കേള്‍വി കുറവുള്ളവര്‍ , സംസാര പ്രശ്നമുള്ള കുട്ടികള്‍ പങ്കെടുക്കുക
11 -07 - 12- ബുധന്‍ ഡോ: അബുള്ള പൂക്കോടന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കുറ്റിപ്പുറം (ഓര്‍ത്തോ സര്‍ജന്‍ )
ഫിസിയോ തെരാപിസ്റ്റ്: ഷാബു കുന്നംകുളം
ടെക്നീഷ്യന്‍ :സജി ഓര്‍ത്തോ കെയര്‍ കുന്നംകുളം
ortho, CP, Loco Motor Disability എന്നി വിഭാഗം കുട്ടികള്‍ പങ്കെടുക്കുക
ortho, CP, Loco Motor Disability എന്നി വിഭാഗം കുട്ടികള്‍ പങ്കെടുക്കുക
Wednesday, 4 July 2012
അതാണല്ലേ.............. ഇത് .........
എന്റെ പേര് മുഹമ്മദ് മുബഷിര്‍, എടപ്പാള്‍ സബജില്ലയിലെ എ എല്‍ പി അതളൂര്‍ സ്കൂളില്‍ 3 -ക്ലാസില്‍ പഠിക്കുന്നു, പഠിക്കുന്നു, എന്ന് പറഞ്ഞാല്‍ എനിക്ക് സ്കൂളില്‍ വരന്‍ കഴിയില്ല കാരണം, നടക്കാന്‍ കഴിയില്ല, എനിക്ക് ഒരുപാട് രോഗങ്ങള്‍ ഉണ്ട് , ഡോക്ടര്‍മാര്‍ പറയുന്നത് SPINAL MUSCULAR ATROPHY , HYDRO CEPHALIC ആണെന്നാണ് . മലമൂത്രം നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ സ്കൂളില്‍ എത്തിപെടാന്‍ പറ്റുന്നില്ല .... കുഴപ്പല്യ.. ....... ബി ആര്‍ സി യില്‍ നിന്ന് ഒരു സാര്‍ വരുന്നുണ്ട് ... സാര്‍ എനിക്ക് കഥ, പാട്ട് , ചിത്രങ്ങള്‍ എന്നിവ ഒക്കെ പറഞ്ഞു തരും .... എനിക്ക് കാഴ്ച കുറവായതിനാല്‍ വലുതാക്കി എഴുതിയാല്‍ മാത്രമേ എനിക്ക് വായിക്കാന്‍ കഴിയു ...."പത" എന്നത് വായിക്കുന്നതും എഴുതുന്നതും എങ്ങിനെ എന്ന് എനിക്കറിയാം ... ഉമ്മ സോപ്പ് കലക്കി "പത" കാണിച്ചു തന്നു .....
Subscribe to:
Posts (Atom)