Monday, 13 February 2012

ത്രിദിന സഹവാസ ക്യാമ്പ്

    പ്രത്യേക  പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി സാധാരണ കുട്ടികളോടൊപ്പം സഹവസിച്ചു കൊണ്ടുള്ള ക്യാമ്പ്  മഴവില്ല്  2012 എടപ്പാള്‍ ബി ആര്‍ സി യില്‍ വെച്ച്  11, 12 തിയ്യതികളില്‍ നടന്നു. എല്ലാവര്‍ക്കും സാധ്യമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ്  നടത്തിയത്ത് . ആദ്യദിനം  ഭാഷ, ഗണിതം, പരിസര പഠനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട്  മൂന്ന് കോര്‍ണരുകളായി നടത്തി.രണ്ടാം ദിനം  വരകള്‍ക്കും, നിര്‍മാണ പ്രവര്‍ത്തന കോര്‍ണരുകളും ഉണ്ടായിരുന്നു കുട്ടികളുടെ പാട്ടുകളോടുകൂടി അവസാനിച്ചു.
തുടര്‍ന്ന്   29 02 12 രക്ഷിതാകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട്  ബുധനാഴ്ച പഠനയാത്ര അതിരപള്ളി സില്‍വര്‍സ്റ്റോം (തൃശ്ശൂര്‍ ) നടത്തും
 











Monday, 6 February 2012

2011 - 12 വര്‍ഷത്തെ ഐ ഇ ഡി സി സ്കോളര്‍ഷിപ്പ്‌ ലഭിക്കുന്നതിന്

  പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാകള്‍ക്ക്  കൃത്യമായ നിര്‍ദ്ദേശം നല്‍കുവാന്‍ പ്രധാന അദ്ധ്യാപകന്‍ ശ്രദ്ധിക്കണം......

Thursday, 5 January 2012

മലപ്പുറം ജില്ലയിലെ സ്കൂള്‍ അധ്യാപകര്‍ക്കായി പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു .............

എസ് എസ്  എ യുടെ  ആഭിമുഖ്യത്തില്‍  പ്രത്യേക പരിഗണ അര്‍ഹിക്കുന്ന    കുട്ടികളുടെ  ഉപകരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പരപ്പനങ്ങാടി ബി ആര്‍ സി യില്‍ 2012  ജനുവരി 14 ന്  മന്ത്രി ശ്രീ പി കെ അബ്ദുറബ്ബ്  നിര്‍വഹിക്കുന്നു, ഇതോടനുബന്ധിച്ച്   പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു .
  ''സംയോജിത വിദ്യാഭ്യാസത്തിന്റെ സമകാലിക പ്രസക്തി''  എന്നതാണ്  വിഷയം  പ്രബന്ധങ്ങള്‍    8 - 01 - 2012ന്  തിയ്യതി വൈകുന്നേരം 5  മണിക്ക്  പരപ്പനങ്ങാടി ബി ആര്‍ സി യില്‍ എത്തേണ്ടതാണ് .......
വിലാസം
ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍,
ബി ആര്‍ സി പരപ്പനങ്ങാടി,
ചെമ്മാട് , മലപ്പുറം - 676306

Saturday, 3 December 2011

സ്നേഹ സംഗമം 2011
























സര്‍വ ശിക്ഷാ അഭിയാന്‍ മലപ്പുറം ജില്ലാ തല വികലാംഗ ദിനാചരണം -"       സ്നേഹസംഗമം "  പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പത്മനാഭന്‍  ഉദ്ഘാടനം ചെയ്തു. എടപ്പാള്‍ ബി. ആര്‍ .സി യില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എന്‍ ഷീജ അധ്യക്ഷത വഹിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ഉപകരണ വിതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.എം ഷാഫി നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ റഹ്മത്ത്,വാര്‍ഡ്‌ മെമ്പര്‍ രാധാമണി , എ.ഇ.ഓ ഹരിദാസന്‍, എടപ്പാള്‍ ഗവ. യു.പി.സ്കൂള് ഹെഡ് മാസ്ടര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എസ്.എസ്.എ  മലപ്പുറം ജില്ലാ പ്രോജക്റ്റ്  ഓഫീസര്‍ ഇ.പി.മുഹമ്മദ്‌ മുനീര്‍ സ്വാഗതവും എടപ്പാള്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എം.കെ.മുഹമ്മദ്‌ സിദ്ധീക്ക് നന്ദിയും പറഞ്ഞു. തവനൂര് പി.എച്.സി യിലെ ഒഫ്താല്മിക് അസിസ്റ്റന്റ്‌ ബിന്ദു രക്ഷിതാക്കള്‍ക്കുള്ള ക്ലാസ് എടുത്തു. പരപ്പനങ്ങാടി ചിലമ്പ്  കലാവേദിയുടെ ആഭിമുഖ്യത്തില്‍ നാടന്‍ പാട്ട്  അവതരിപ്പിച്ചു. കുട്ടികളുടെ കലാ കായിക മത്സരങ്ങള്‍ക്ക് ഐ.ഇ.ഡി.സി റിസോഴ്സ് അധ്യാപകരായ പ്രജോഷ്, പ്രീത എന്നിവര്‍ നേതൃത്വം നല്‍കി

Thursday, 24 November 2011

പ്രതീക്ഷയുടെ ഭാഗമായി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘമം  പരസ്പരം എന്നപേരില്‍ 23 /11 /11 നു  എടപ്പാള്‍ ബി. ആര്‍. സി. യില്‍ വച്ചു നടന്നു .  എടപ്പാള്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്   ഉദ്ഘാടനം ചെയ്തു. ഐ സി ഡി സി സൂപ്പര്‍ വൈസര്‍, അഗനവാടി  ടീച്ചര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വാര്‍ഡ്‌  മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങളെ കുറിച്ചും, ഇപ്പോള്‍ ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ചും  എടപ്പാള്‍ ബി. ആര്‍. സി. യിലെ റിസോഴ്സ് അധ്യാപകരായ പ്രജോഷ്  കെ., പ്രീത ഇ. പി എന്നിവര്‍ ക്ലാസെടുത്തു പഞ്ചായത്തില്‍ നടപ്പിലാകാന്‍ കഴിയുന്ന പദ്ധതികളെ കുറിച്ചു ചര്‍ച്ച നടത്തി.. ഇപ്പോള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക്     എടപ്പാള്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്  മറുപടി നല്‍കി. കൂടായ്മ..









പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ കൂടായ്മ

പ്രതീക്ഷയുടെ ഭാഗമായി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘമം  പരസ്പരം എന്നപേരില്‍ 23 /11 /11 നു മാര്‍ത്തോമ അപ്പര്‍ പ്രൈമറി സ്കൂളില്‍ വച്ചു നടന്നു .   നന്നമുക്ക്  പഞ്ചായത്ത്  വൈസ് പ്രസിഡണ്ട്   ഉദ്ഘാടനം ചെയ്തു. ഐ സി ഡി സി സൂപ്പര്‍ വൈസര്‍, അഗനവാടി  ടീച്ചര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വാര്‍ഡ്‌  മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങളെ കുറിച്ചും, ഇപ്പോള്‍ ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ചും  എടപ്പാള്‍ ബി. ആര്‍. സി. യിലെ റിസോഴ്സ് അധ്യാപകരായ പ്രജോഷ്  കെ., പ്രീത ഇ. പി എന്നിവര്‍ ക്ലാസെടുത്തു പഞ്ചായത്തില്‍ നടപ്പിലാകാന്‍ കഴിയുന്ന പദ്ധതികളെ കുറിച്ചു ചര്‍ച്ച നടത്തി.. ഇപ്പോള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക്  പഞ്ചായത്ത്  സെക്രടറി  മറുപടി നല്‍കി. കൂടായ്മ..




പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ കൂടായ്മ

പ്രതീക്ഷയുടെ ഭാഗമായി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ കൂടായ്മ   പരസ്പരം എന്നപേരില്‍ 22 /11 /11  വട്ടംകുളം പഞ്ചായത്തിന്റെ സാംസ്കാരിക നിലയത്തില്‍വെച്ച്  പഞ്ചായത്ത്  പ്രസിഡണ്ട്              ഉദ്ഘാടനം ചെയ്തു. ഐ സി ഡി സി സൂപ്പര്‍ വൈസര്‍, അഗനവാടി  ടീച്ചര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വാര്‍ഡ്‌  മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങളെ കുറിച്ചും, ഇപ്പോള്‍ ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ചും  എടപ്പാള്‍ ബി. ആര്‍. സി. യിലെ റിസോഴ്സ് അധ്യാപകരായ പ്രജോഷ്  കെ., പ്രീത ഇ. പി എന്നിവര്‍ ക്ലാസെടുത്തു പഞ്ചായത്തില്‍ നടപ്പിലാകാന്‍ കഴിയുന്ന പദ്ധതികളെ കുറിച്ചു ചര്‍ച്ച നടത്തി.. ഇപ്പോള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക്  പഞ്ചായത്ത്  പ്രസിഡണ്ട് മറുപടി നല്‍കി. കൂടായ്മ