Friday, 8 June 2012

അംഗനവാടി, ഔട്ട്‌ ഒഫ് സ്കൂള്‍ സര്‍വ്വേ പൂര്‍ത്തികരിച്ചു..........

 2012-13വര്‍ഷത്തെ  പ്രത്യേക  പരിഗണന  അര്‍ഹിക്കുന്ന കുട്ടികളെ കണ്ടെത്താനുള്ള സര്‍വ്വേ  തുടങ്ങി..   സ്കൂള്‍, അംഗനവാടി, ഔട്ട്‌ ഒഫ് സ്കൂള്‍, സ്പെഷ്യല്‍ സ്കൂള്‍  പ്രൈമറി ഹെല്‍ത്ത് സെന്റെര്‍ എന്നിവിടങ്ങളില്‍ നിന്ന്  ഡാറ്റ  ശേഖരിക്കുന്നു ....  H.M    പരിശീലനത്തില്‍ വിതരണം ചെയ്തതു.   ഫോറം താഴെ നല്‍കുന്നു.

Wednesday, 30 May 2012

അവധി കഴിഞ്ഞു!............ ഇനി അറിവിന്റെ ലോകത്തേക്ക്............

ജൂണ്‍ നാലിന് സ്കൂള്‍ തുറക്കുന്നു... കുട്ടികളെ വരവേല്‍ക്കാന്‍ സ്കൂളും അങ്കണവും ഒരുങ്ങി....
ഈ വര്‍ഷം എടപ്പാള്‍ സബ്ജില്ലയില്‍ 15പ്രത്യേക പരിഗണന അര്‍ഹിക്കുന്ന  കുട്ടികളാണ് ( ഗുരുതരം,അതി ഗുരുതരം) പുതുതായി സ്കൂള്‍ പ്രവേശനത്തിനായി  കാത്തിരിക്കുന്നത്........  

Saturday, 28 April 2012

തെഴില്‍ പരിശീലനം ആരംഭിച്ചു





 തൊഴിലധിഷ്ടിത  വിദ്യാഭ്യാസത്തിന്റെ ഭാഗമായി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള ബുക്ക്‌  നിര്‍മാണ പരിശീലനം  ആരംഭിച്ചു.സാരമായ വൈകല്യമുള്ളവരും തീവ്രമായ വൈകല്യമുള്ളവരും ഉള്‍പെടുന്നു. ബുക്കിന്റെ പുറം ചട്ട ( കവര്‍ പേജ് ) ഡി ടി പി ചെയ്തു പ്രിന്റ്‌ ചെയ്യുന്നു

വര്‍ഷത്തെ സഹായ ഉപകരണ വിതരണം




എടപ്പാള്‍ ഉപജില്ലയിലെ   പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള  2011 - 2012 വര്‍ഷത്തെ സഹായ ഉപകരണ വിതരണം എടപ്പാള്‍ ഉപജില്ലയിലെ എച് .എം ഫോറം സെക്രടറി  ശ്രീ മോഹന്‍ ദാസ്  ഉദ്ഘാടനം ചെയ്തു. ഉപകരണങ്ങളുടെ ഉപയോഗത്തെ കുറിച്ചും, തുടര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചും കെല്‍ട്രോണ്‍ ടെക്നീഷ്യന്‍ സംസാരിച്ചു,രക്ഷിതാകളുടെ സംശയങ്ങള്‍ക്ക്   പ്രജോഷ്  മാസ്റ്റര്‍ മറുപടി നല്‍കി.

Thursday, 1 March 2012

പരിമിതികളെ മറികടന്ന് അവര്‍ ഒത്തുകൂടി ...........പ്രിയ കൂടുകാരുമൊത്ത് ..........!

കഴിവില്ലായ്മ  എനിക്കോ........! അതോ കണ്ടുനില്‍ക്കുന്ന നിങ്ങള്‍ക്കോ......? 


 അച്ഛാ ഞാന്‍ ബൈക്ക് ഓടിക്കുന്നത് കണ്ടോ .......?
 ചെറിയ മനസുള്ളവര്‍ക്ക് ചെറിയ വഞ്ചി,,,,,,,,,,,


 ചേട്ടാ ...ഒന്നുസഹായിക്കു .....   പിടിക്കു,,,,,,



Monday, 13 February 2012

ത്രിദിന സഹവാസ ക്യാമ്പ്

    പ്രത്യേക  പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി സാധാരണ കുട്ടികളോടൊപ്പം സഹവസിച്ചു കൊണ്ടുള്ള ക്യാമ്പ്  മഴവില്ല്  2012 എടപ്പാള്‍ ബി ആര്‍ സി യില്‍ വെച്ച്  11, 12 തിയ്യതികളില്‍ നടന്നു. എല്ലാവര്‍ക്കും സാധ്യമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ്  നടത്തിയത്ത് . ആദ്യദിനം  ഭാഷ, ഗണിതം, പരിസര പഠനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട്  മൂന്ന് കോര്‍ണരുകളായി നടത്തി.രണ്ടാം ദിനം  വരകള്‍ക്കും, നിര്‍മാണ പ്രവര്‍ത്തന കോര്‍ണരുകളും ഉണ്ടായിരുന്നു കുട്ടികളുടെ പാട്ടുകളോടുകൂടി അവസാനിച്ചു.
തുടര്‍ന്ന്   29 02 12 രക്ഷിതാകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട്  ബുധനാഴ്ച പഠനയാത്ര അതിരപള്ളി സില്‍വര്‍സ്റ്റോം (തൃശ്ശൂര്‍ ) നടത്തും
 











Monday, 6 February 2012

2011 - 12 വര്‍ഷത്തെ ഐ ഇ ഡി സി സ്കോളര്‍ഷിപ്പ്‌ ലഭിക്കുന്നതിന്

  പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാകള്‍ക്ക്  കൃത്യമായ നിര്‍ദ്ദേശം നല്‍കുവാന്‍ പ്രധാന അദ്ധ്യാപകന്‍ ശ്രദ്ധിക്കണം......