Saturday, 28 April 2012
വര്‍ഷത്തെ സഹായ ഉപകരണ വിതരണം
എടപ്പാള്‍ ഉപജില്ലയിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള 2011 - 2012 വര്‍ഷത്തെ സഹായ ഉപകരണ വിതരണം എടപ്പാള്‍ ഉപജില്ലയിലെ എച് .എം ഫോറം സെക്രടറി ശ്രീ മോഹന്‍ ദാസ് ഉദ്ഘാടനം ചെയ്തു. ഉപകരണങ്ങളുടെ ഉപയോഗത്തെ കുറിച്ചും, തുടര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചും കെല്‍ട്രോണ്‍ ടെക്നീഷ്യന്‍ സംസാരിച്ചു,രക്ഷിതാകളുടെ സംശയങ്ങള്‍ക്ക് പ്രജോഷ് മാസ്റ്റര്‍ മറുപടി നല്‍കി.
Thursday, 1 March 2012
പരിമിതികളെ മറികടന്ന് അവര്‍ ഒത്തുകൂടി ...........പ്രിയ കൂടുകാരുമൊത്ത് ..........!
കഴിവില്ലായ്മ എനിക്കോ........! അതോ കണ്ടുനില്‍ക്കുന്ന നിങ്ങള്‍ക്കോ......? 
അച്ഛാ ഞാന്‍ ബൈക്ക് ഓടിക്കുന്നത് കണ്ടോ .......?
ചെറിയ മനസുള്ളവര്‍ക്ക് ചെറിയ വഞ്ചി,,,,,,,,,,,
ചേട്ടാ ...ഒന്നുസഹായിക്കു ..... പിടിക്കു,,,,,,
Monday, 13 February 2012
ത്രിദിന സഹവാസ ക്യാമ്പ്
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി സാധാരണ കുട്ടികളോടൊപ്പം സഹവസിച്ചു കൊണ്ടുള്ള ക്യാമ്പ് മഴവില്ല് 2012 എടപ്പാള്‍ ബി ആര്‍ സി യില്‍ വെച്ച് 11, 12 തിയ്യതികളില്‍ നടന്നു. എല്ലാവര്‍ക്കും സാധ്യമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് നടത്തിയത്ത് . ആദ്യദിനം ഭാഷ, ഗണിതം, പരിസര പഠനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് മൂന്ന് കോര്‍ണരുകളായി നടത്തി.രണ്ടാം ദിനം വരകള്‍ക്കും, നിര്‍മാണ പ്രവര്‍ത്തന കോര്‍ണരുകളും ഉണ്ടായിരുന്നു കുട്ടികളുടെ പാട്ടുകളോടുകൂടി അവസാനിച്ചു.
തുടര്‍ന്ന് 29 02 12 രക്ഷിതാകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ബുധനാഴ്ച പഠനയാത്ര അതിരപള്ളി സില്‍വര്‍സ്റ്റോം (തൃശ്ശൂര്‍ ) നടത്തും
തുടര്‍ന്ന് 29 02 12 രക്ഷിതാകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ബുധനാഴ്ച പഠനയാത്ര അതിരപള്ളി സില്‍വര്‍സ്റ്റോം (തൃശ്ശൂര്‍ ) നടത്തും
Monday, 6 February 2012
Thursday, 5 January 2012
മലപ്പുറം ജില്ലയിലെ സ്കൂള്‍ അധ്യാപകര്‍ക്കായി പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു .............
എസ് എസ് എ യുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിഗണ അര്‍ഹിക്കുന്ന കുട്ടികളുടെ ഉപകരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പരപ്പനങ്ങാടി ബി ആര്‍ സി യില്‍ 2012 ജനുവരി 14 ന് മന്ത്രി ശ്രീ പി കെ അബ്ദുറബ്ബ് നിര്‍വഹിക്കുന്നു, ഇതോടനുബന്ധിച്ച് പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു .
''സംയോജിത വിദ്യാഭ്യാസത്തിന്റെ സമകാലിക പ്രസക്തി'' എന്നതാണ് വിഷയം പ്രബന്ധങ്ങള്‍ 8 - 01 - 2012ന് തിയ്യതി വൈകുന്നേരം 5 മണിക്ക് പരപ്പനങ്ങാടി ബി ആര്‍ സി യില്‍ എത്തേണ്ടതാണ് .......
വിലാസം
ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍,
ബി ആര്‍ സി പരപ്പനങ്ങാടി,
ചെമ്മാട് , മലപ്പുറം - 676306
''സംയോജിത വിദ്യാഭ്യാസത്തിന്റെ സമകാലിക പ്രസക്തി'' എന്നതാണ് വിഷയം പ്രബന്ധങ്ങള്‍ 8 - 01 - 2012ന് തിയ്യതി വൈകുന്നേരം 5 മണിക്ക് പരപ്പനങ്ങാടി ബി ആര്‍ സി യില്‍ എത്തേണ്ടതാണ് .......
വിലാസം
ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍,
ബി ആര്‍ സി പരപ്പനങ്ങാടി,
ചെമ്മാട് , മലപ്പുറം - 676306
Saturday, 3 December 2011
സ്നേഹ സംഗമം 2011
സര്‍വ ശിക്ഷാ അഭിയാന്‍ മലപ്പുറം ജില്ലാ തല വികലാംഗ ദിനാചരണം -" സ്നേഹസംഗമം " പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. എടപ്പാള്‍ ബി. ആര്‍ .സി യില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ഷീജ അധ്യക്ഷത വഹിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ഉപകരണ വിതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.എം ഷാഫി നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ റഹ്മത്ത്,വാര്‍ഡ് മെമ്പര്‍ രാധാമണി , എ.ഇ.ഓ ഹരിദാസന്‍, എടപ്പാള്‍ ഗവ. യു.പി.സ്കൂള് ഹെഡ് മാസ്ടര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എസ്.എസ്.എ മലപ്പുറം ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഇ.പി.മുഹമ്മദ് മുനീര്‍ സ്വാഗതവും എടപ്പാള്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എം.കെ.മുഹമ്മദ് സിദ്ധീക്ക് നന്ദിയും പറഞ്ഞു. തവനൂര് പി.എച്.സി യിലെ ഒഫ്താല്മിക് അസിസ്റ്റന്റ് ബിന്ദു രക്ഷിതാക്കള്‍ക്കുള്ള ക്ലാസ് എടുത്തു. പരപ്പനങ്ങാടി ചിലമ്പ് കലാവേദിയുടെ ആഭിമുഖ്യത്തില്‍ നാടന്‍ പാട്ട് അവതരിപ്പിച്ചു. കുട്ടികളുടെ കലാ കായിക മത്സരങ്ങള്‍ക്ക് ഐ.ഇ.ഡി.സി റിസോഴ്സ് അധ്യാപകരായ പ്രജോഷ്, പ്രീത എന്നിവര്‍ നേതൃത്വം നല്‍കി
Subscribe to:
Posts (Atom)
